കോട്ടയം: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയും ജനങ്ങളുടെ ആശങ്കയും കണക്കിലെടുത്ത് കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു. മരം മുറിക്കുന്നത് സംബന്ധിച്ച് കേരള സർക്കാരിന് വലിയ അബദ്ധമാണ് പറ്റിയത്. പ്രതിപക്ഷം അത് ചൂണ്ടിക്കാട്ടിയപ്പോൾ സർക്കാർ ഉത്തരവ് വൈകിയാണെങ്കിലും മരിവിപ്പിക്കേണ്ടി വന്നു. ഇനി ഒരു അബദ്ധം കേരള സർക്കാരിന് ഉണ്ടാകുന്നതിനുമുമ്പും, തമിഴ്നാട് അനർഹമായി മുതലെടുക്കുന്നതിനു മുമ്പും, അടിയന്തരമായി കേന്ദ്രസർക്കാർ ഇടപെടുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണം. എറണാകുളത്തു നിന്ന് മുല്ലപ്പെരിയാർ വരെ ഏതാനും വർഷങ്ങൾക്കുമുമ്പ് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പദയാത്ര നടത്തിയ കാര്യം തോമസ് അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |