കോട്ടയം: വിവാഹവാഗ്ദാനം നൽകി മോനിപ്പള്ളി സ്വദേശിനിയെ ടൂറിസ്റ്റ് ഹോമിലെത്തിച്ച് പീഡിപ്പിച്ച പരവൂർ തെക്കും ഭാഗത്ത് ആണ്ടിയഴികത്ത് മുഹമ്മദ് ഹബീബ് സലിമിനെ (40) കോട്ടയം അഡീ. സെഷൻസ് കോടതി 7 വർഷം കഠിന തടവിനും 50000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.
യുവതിയെ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പ്രതി, പ്രണയം നടിച്ച് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ എ.ജെ തോമസ് അന്വേഷിച്ച കേസിൽ അനീഷ് വി കോരയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ സതീഷ് ആർ. നായർ കോടതിയിൽ ഹാജരായി.