SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.33 PM IST

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 14 ന്

kalari

കോട്ടയം: സ്‌പോട്ട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 14 ന് നാഗമ്പടം രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ 9ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സ്‌പോട്ട്സ് കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചാമ്പ്യൻഷിപ്പ് ഉദ്ഘാടനവും വീര മാർത്താണ്ഡവർമ്മ പുരസ്‌കാര സമർപ്പണവും മന്ത്രി സജി ചെറിയാൻ നിർവഹിക്കും. തിരുവനന്തപുരം ജെ.ബി.ആർ.കളരിയിലെ ബാബുരാജ് ഗുരുക്കൾ പുരസ്‌കാരം ഏറ്റുവാങ്ങും. എറണാകുളം ജില്ലാ സ്‌പോട്ട്സ് കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ മാക്‌സി എം.എൽ.എ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് മുഖ്യപ്രഭാഷണം നടത്തും. യുവജനക്ഷേമ ബോർഡ് അംഗം ടി.ടി. ജിസ്‌മോൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ശങ്കരൻ, സ്‌പോട്ട്സ് കളരിപ്പയറ്റ് അസോസിയേഷൻ ട്രഷറർ എം. ജയകുമാർ ഗുരുക്കൾ എന്നിവർ പങ്കെടുക്കും. തുടർന്ന് കളരിപ്പയറ്റ് മത്സരം നടക്കും.

വൈകിട്ട് 5ന് സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ ഉദ്ഘാടനം ചെയ്യും. സ്‌പോട്ട്സ് കളരിപ്പയറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. ഷാജി വാസുദേവൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി ഡി. ശില്പ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നഗരസഭ ആക്ടിംഗ് ചെയർമാൻ ബി. ഗോപകുമാർ, യുവജന ക്ഷേമബോർഡ് ജില്ലാ കോ ഓർഡിനേറ്റർ കെ.ജെ മിഥുൻ, ഓർഗനൈസിംഗ് കൺവീനർ ഡോ.ഹരികൃഷ്ണൻ, കോട്ടയം ജില്ലാ സ്‌പോട്ട്സ് കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജോർജ് ഗുരുക്കൾ എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KALARI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.