SignIn
Kerala Kaumudi Online
Saturday, 20 April 2024 6.55 AM IST

റിയാസാദി സതീശൻമാർ എന്തുകൊണ്ട് വായ തുറക്കുന്നില്ല? മതേതരകേരളം സിറിയയിലേക്കു നടന്നടുക്കാൻ ഒരുപാടുകാതം താണ്ടേണ്ടിവരില്ലെന്ന് കെ സുരേന്ദ്രൻ

k-surendran-

തിരുവനന്തപുരം : നികൃഷ്ടമായ അനാചാരങ്ങൾ ഇന്നും ഒരു പരിഷ്കൃതസമൂഹത്തിൽ അരങ്ങേറുമ്പോഴും കേരളത്തിലെ പുരോഗമനവാദികൾ അനങ്ങുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അയ്യായിരത്തിലധികം അദ്ധ്യാപകർ മതശാസനയനുസരിച്ച് കൊവിഡ് വാക്സിനെടുക്കാതെ കുട്ടികളെ പഠിപ്പിക്കാൻ കേരളത്തിൽ വാശിപിടിക്കുന്നു എന്നതിനെ നമുക്ക് എങ്ങനെ കാണാൻ കഴിയുമെന്നും അദ്ദേഹം ചേദിച്ചു. റിയാസാദി സതീശൻമാർ എന്തുകൊണ്ട് വായ തുറക്കുന്നില്ല? താലിബാൻ കേവലം തോക്കുമായി മാത്രമല്ല നമ്മെ കീഴ്‌പ്പെടുത്തുന്നതെന്ന് ഇനിയും തിരിച്ചറിയാൻ കേരളത്തിനു കഴിയുന്നില്ലെങ്കിൽ മതേതരകേരളം സിറിയയിലേക്കു നടന്നടുക്കാൻ ഒരുപാടുകാതം താണ്ടേണ്ടിവരില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഇത്രയും നികൃഷ്ടമായ അനാചാരങ്ങൾ ഇന്നും ഒരു പരിഷ്കൃതസമൂഹത്തിൽ അരങ്ങേറുമ്പോഴും എന്തുകൊണ്ട് നമ്മുടെ പുരോഗമനവാദികൾ അനങ്ങുന്നില്ല. പണ്ടൊക്കെ യുക്തിവാദികൾ എന്നൊരു കൂട്ടരെയെങ്കിലും അവിടെയും ഇവിടെയും കാണാമായിരുന്നു. കവർസ്റ്റോറിക്കാരും പറയാതെ വയ്യാത്തവരും വായ തുറക്കാത്തതെന്തുകൊണ്ട്? ഇതൊക്കെ വെറും ബിരിയാണി മഹാമഹമായി കണക്കാക്കാം. എന്നാൽ ഈയടുത്തകാലത്ത് ഒരു പിഞ്ചു കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതിനെക്കുറിച്ചുള്ള വാർത്ത നമ്മെ ഞെട്ടിച്ചതാണ്. ആശുപത്രിയിൽ പോകേണ്ടെന്നും ഖുർ ആൻ സൂക്തങ്ങൾ ഓതിയാൽ മതിയെന്നുമുള്ള മതശാസനയാണ് ആ മരണത്തിന് കാരണമെന്ന് തിരിച്ചറിയുമ്പോഴാണ് നമ്മുടെ തല കുനിഞ്ഞുപോകുന്നത്. അതും ഒരു കുടുംബത്തിന്റെ വ്യക്തിഗത തീരുമാനമായി നമുക്കു ചുരുക്കിക്കാണാം. ഇങ്ങനെ അനേകം ദാരുണ മരണങ്ങൾ ഇവിടെ റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട് എന്ന സത്യം അവിടെ നിൽക്കട്ടെ. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു വിഭാഗം ഭിഷഗ്വരവിദ്യാർത്ഥികൾ പെൺകുട്ടികളോടൊപ്പം ലൈബ്രറി പങ്കിടില്ലെന്ന് വാശി പിടിച്ചത് അരമണിക്കൂർ മാത്രം നീണ്ടുനിന്ന ടെലിവിഷൻ വാർത്തയിലവസാനിച്ചതും നാം കണ്ടു. എന്നാൽ ഏതാണ്ട് അയ്യായിരത്തിലധികം അധ്യാപകർ മതശാസനയനുസരിച്ച് കോവിഡ് വാക്സിനെടുക്കാതെ കുട്ടികളെ പഠിപ്പിക്കാൻ കേരളത്തിൽ വാശിപിടിക്കുന്നു എന്നതിനെ നമുക്ക് എങ്ങനെ കാണാൻ കഴിയും. എന്തുകൊണ്ട് നമ്മുടെ സാംസ്കാരിക ലോകം മൗനം ഭുജിക്കുന്നു? റിയാസാദി സതീശൻമാർ എന്തുകൊണ്ട് വായ തുറക്കുന്നില്ല? താലിബാൻ കേവലം തോക്കുമായി മാത്രമല്ല നമ്മെ കീഴ്പെടുത്തുന്നതെന്ന് ഇനിയും തിരിച്ചറിയാൻ കേരളത്തിനു കഴിയുന്നില്ലെങ്കിൽ മതേതരകേരളം സിറിയയിലേക്കു നടന്നടുക്കാൻ ഒരുപാടുകാതം താണ്ടേണ്ടിവരില്ല...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SURENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.