SignIn
Kerala Kaumudi Online
Friday, 19 April 2024 4.40 PM IST

ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് മുതൽ ഭക്തരെ നാലമ്പലത്തിൽ പ്രവേശിപ്പിക്കും

guruvayoor

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് മുതൽ ഭക്തരെ ദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിപ്പിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ച് വൃശ്ചികം ഒന്നിന് പുലർച്ചെ അഞ്ചിന് പ്രഭാത ഭക്ഷണം മുതൽ പ്രസാദ ഊട്ടും പുനരാരംഭിക്കും.
വെർച്വൽ ക്യൂ മുഖേനയാണ് നാലമ്പലത്തിനകത്ത് ദർശനം അനുവദിക്കുക. ഇതിനായി ഓൺലൈൻ ബുക്കിംഗ് തുടരും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നിയമതടസമില്ലെങ്കിൽ കുട്ടികളുടെ ചോറൂൺ, തുലാഭാരം എന്നിവയും വൃശ്ചികം ഒന്നിന് തുടങ്ങും.

ക്ഷേത്രസന്നിധിയിൽ നടക്കുന്ന വിവാഹങ്ങൾക്കും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വിവാഹ മണ്ഡപത്തിൽ അനുവദിക്കുന്ന 10 പേർക്കു പുറമേ മണ്ഡപത്തിന് താഴെ 10 പേർക്കും 4 ഫോട്ടോഗ്രാഫർമാർക്കും അനുമതി നൽകും.

ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ദേവസ്വം കമ്മിഷണർ ബിജു പ്രഭാകർ, ഭരണസമിതി അംഗങ്ങളായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, കെ. അജിത്ത്, കെ.വി. ഷാജി, ഇ.പി.ആർ. വേശാല, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സന്നിഹിതരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURUVAYOOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.