ആലപ്പുഴ: ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 10, 11 തീയതികളിൽ ജവഹർ ബാലഭവനിൽ വിവിധ മത്സരങ്ങൾ നടത്തും.
എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരത്തിൽ പങ്കെടുക്കാം. കവിതാലാപനം, ദേശഭക്തി ഗാനം (സിംഗിൾ), നാടൻ പാട്ട് (സിംഗിൾ) എന്നിവയിലും മത്സരങ്ങൾ ഉണ്ടാകും.
എൽ.പി വിഭാഗത്തിൽ പ്രസംഗത്തിന് ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിയായിരിക്കും കുട്ടികളുടെ പ്രധാനമന്ത്രി. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സ്കൂൾ സാക്ഷ്യപത്രം ഹാജരാക്കണം. ഫോൺ: 9446372946
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |