ആലപ്പുഴ : ഭിന്നശേഷിക്കാരുടെ പ്രത്യേക സ്കൂട്ടർ ലൈസൻസ് കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിന് മോട്ടോർ വാഹന വകുപ്പും എ.ഡി.ആർ.എഫും സംയുക്തമായി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രതീക്ഷ പദ്ധതിയുടെ നാലാം ഘട്ടം ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ലൈസൻസുകൾ കളക്ടർ വിതരണം ചെയ്തു. രജിസ്ട്രേഷൻ, നേത്രപരിശോധന, ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ സമയബന്ധിതമായി നടത്തി ലൈസൻസ് നൽകുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
എ.ഡി.ആർ.എഫ് മുഖ്യരക്ഷാധികാരി റിട്ട. കേണൽ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.ടി.ഒ ജി.എസ്. സജി പ്രസാദ്, എ.ഡി.ആർ.എഫ് കോ ഓർഡിനേറ്റർ പ്രേംസായി ഹരിദാസ്, ജില്ലാ സാമൂഹിക നീതി ഓഫീസർ എ.ഒ.അബീൻ, അജിത്ത് കൃപ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |