തിരുവനന്തപുരം: വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.തെക്കൻ ജില്ലകളിൽ ശക്തമായിരിക്കും. മദ്ധ്യ വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ സാധാരണ മഴ ലഭിക്കും.ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനത്തിലാണ് മഴ ലഭിക്കുന്നത്.ഇത് നാളെയോടെ ന്യൂനമർദ്ദമാകുമെന്നാണ് വിലയിരുത്തുന്നത്. വീണ്ടും ശക്തിപ്പെട്ട് തീവ്രന്യൂനമർദമായി തമിഴ്നാട് തീരത്തേക്ക് നീങ്ങും. ചെന്നൈയിലും വടക്കൻ തമിഴ്നാട്ടിലെ മറ്റു ജില്ലകളിലും കനത്ത മഴയ്ക്ക് കാരണമാകും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |