തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 5404 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 52,862 സാമ്പിളുകളാണ് പരിശോധിച്ചത്. 10.22 ശതമാനമാണ് ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ അപ്പീൽ നൽകിയ 182 മരണങ്ങളും
പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 5062 പേർ സമ്പർക്കരോഗികളാണ്. 300 പേരുടെ ഉറവിടം വ്യക്തമല്ല. 19 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 23 ആരോഗ്യ പ്രവർത്തകരും രോഗബാധിരായി. 6136 പേർ രോഗമുക്തി നേടി.
#രോഗികൾ കുറയുന്നു
തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂർ 569, കണ്ണൂർ 387, കോട്ടയം 300, പത്തനംതിട്ട 296,ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട് 193, കാസർ കോട് 99 എന്നിങ്ങനേയാണ് ജില്ലകളിലെ സ്ഥിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |