പെരിന്തൽമണ്ണ: നഗരസഭ പരിധിയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്താനുള്ള ടെൻഡർ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നഗരസഭ ചെയർമാൻ പി. ഷാജിക്ക് നിവേദനം നൽകി. നിലവിൽ ആഴ്ചകളോളമായി ടെൻഡർ കാലാവധി അവസാനിച്ചതിനാൽ അറ്റകുറ്റപ്പണികൾ മുടങ്ങിയിരിക്കുകയാണ്. തെരുവുനായ ശല്യവും സാമൂഹ്യവിരുദ്ധരുടെ വിളയാട്ടവും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതുമൂലം പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് നിസാം കുന്നപ്പള്ളി, ജനറൽ സെക്രട്ടറി ഉനൈസ് കക്കൂത്ത്, ഭാരവാഹികളായ ഫൈസൽ പാക്കത്ത്, സക്കീർ പാതായ്ക്കര, കെ.എം റാഷിക്ക് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |