SignIn
Kerala Kaumudi Online
Friday, 29 March 2024 5.30 PM IST

മത്സര പരീക്ഷാപരിശീലനം

p

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ സംഘടനയായ ശ്രീദേവിഅമ്മ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള, എസ്.എസ്.എൽ.സി കഴിഞ്ഞ 600 വിദ്യാർത്ഥികൾക്കായി പ്ലസ് വൺ പഠനത്തോടൊപ്പം സർക്കാർ ജോലിക്കുള്ള മത്സര പരീക്ഷാപരിശീലനം ഏർപ്പെടുത്തുന്നു. യു.പി.എസ്.സി, എൻ.ഡി.എ, എസ്.എസ്.സി, ആർ.ആർ.ബി, പി.എസ്.സി മത്സരപരീക്ഷകളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുകയാണ് ലക്‌ഷ്യം. വിദ്യാർത്ഥികൾ പേര്, മേൽവിലാസം, എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റിന്റെ കോപ്പി എന്നിവ 7510139778 എന്ന വാട്സ്ആപ്പ് നമ്പരിൽ 12നകം അയയ്ക്കണം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 60% മാർക്കുള്ളവർക്ക് അപേക്ഷിക്കാം. 14ന് രാവിലെ 11ന് നടക്കുന്ന ഓൺലൈൻ അഭിരുചി പരീക്ഷയിൽ മികച്ച മാർക്ക് നേടുന്നവർക്ക് തിരുവനന്തപുരത്ത് സമ്പൂർണ സ്കോളർഷിപ്പോടെ പഠനപരിശീലന സൗകര്യം ഏർപ്പെടുത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.