തിരുവനന്തപുരം: അടച്ച വീട്ടുകരം സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ആകാത്തതുമൂലം സംഭവിച്ച പ്രശ്നങ്ങൾക്ക് പരിഹാരവുമായി നഗരസഭ. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ നാല് വാർഡിലുള്ളവരുടെ ലിസ്റ്റ് ഇന്നലെ പ്രസിദ്ധീകരിച്ചു. വെള്ളാർ,തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം എന്നീ വാർഡുകളിലെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ ഗുണഭോക്താവിന്റെ പേരും അടയ്ക്കാനുള്ള തുകയും രേഖപ്പെടുത്തിയിട്ടുണ്ട്.
സോഫ്റ്റ്വെയറിന്റെ പ്രശ്നം മൂലം നികുതി അടച്ച ഉപഭോക്താവിന് വീണ്ടും കുടിശികയുണ്ടെന്ന് കണ്ടാൽ നഗരസഭ സംഘടിപ്പിക്കുന്ന അദാലത്തിൽ രേഖകളുമായി എത്തി പ്രശ്നം പരിഹരിക്കാം. നഗരസഭയുടെ വെബ്സൈറ്റിലും സഞ്ചയ സൈറ്റിലും സോണൽ ഓഫീസിലും കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റ് സോണലുകളിലെ കുടിശിക ലിസ്റ്റ് 20നുള്ളിൽ പ്രസിദ്ധീകരിക്കും. പരാതികൾ പരിഹരിക്കുന്നതിനുള്ള അദാലത്ത് 22മുതൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |