SignIn
Kerala Kaumudi Online
Thursday, 25 April 2024 7.10 AM IST

ഇന്ത്യൻ താരങ്ങളെ വിമർശിച്ച് കപിൽദേവ്: ഐ.പി.എല്ലിനല്ല രാജ്യത്തിന് മുൻഗണന നൽകൂ

kapil-dev

ന്യൂഡൽഹി: പ്രതിഭകൾ ധാരാളം ഉണ്ടായിട്ടും ട്വന്റി-20 ലോകകപ്പിന്റെ സെമിയിൽപ്പോലും എത്താതെ പുറത്തായ ഇന്ത്യൻ ടീമിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഇതിഹാസ നായകൻ കപിൽ ദേവ്. ഒരിക്കലും ഐ.പി.എൽ ടീമിന് ദേശീയ ടീമിനേക്കാൾ പ്രാധാന്യം നൽകരുതെന്നും രാജ്യത്തിനായി കളിക്കുന്നതിനാണ് താരങ്ങൾ പ്രഥമ പരിഗണന നൽകേണ്ടതെന്നും കപിൽ പറഞ്ഞു.താരങ്ങൾ ഐ.പി.എല്ലിന് ദേശീയ ടീമിനേക്കാൾ പ്രാധാന്യം നൽകുന്നവെന്ന വിമർശനവുമായി മുൻ താരം മദൻലാൽ ഉൾപ്പെടെ നിരവധിപ്പേർ രംഗത്തത്തി.

ഐ.പി.എൽ ഒരു മോശം ടൂർണമെന്റാണെന്നോ അതിൽ കളിക്കരുതെന്നോ ഞാൻ പറയില്ല. പക്ഷേ മത്സരക്രമം നിശ്ചയിക്കുമ്പോൾ ബി.സി.സി.ഐ കു‍റച്ചുകൂടി ജാഗ്രത പുലർത്തണം. രാജ്യത്തിന് കളിക്കുകയെന്നതിനാണ് താരങ്ങൾ പ്രധാന പരിഗണന നൽകേണ്ടത്. രാജ്യത്തിനായി കളിക്കുകയും നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്നതിലാണ് അഭിമാനം കൊള്ളേണ്ടത്. താരങ്ങളുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന് എനിക്ക് അറിയില്ല. അതിനാൽ അതിനെക്കുറിച്ച് പറയുന്നില്ല. ട്വന്റി-20 ലോകകപ്പിലെ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ടു പോകണം.

കപിൽ ദേവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KAPIL DEV
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.