SignIn
Kerala Kaumudi Online
Thursday, 28 March 2024 6.25 PM IST

കാഞ്ഞിരപ്പള്ളിയിൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്

trafic

കാഞ്ഞിരപ്പള്ളി: ടൗണിലെ തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ നിലവിലുള്ള സംവിധാനം അപര്യാപ്തമായതിനാൽ കാഞ്ഞിരപ്പള്ളിയിൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് അനുവദിക്കുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. ശബരിമല തീർത്ഥാടനകാലത്തെ 90 ശതമാനത്തോളം വാഹനങ്ങളും കടന്നു പോകുന്നത് കാഞ്ഞിരപ്പള്ളി ടൗൺ വഴിയാണ്. നിലവിലുള്ള പൊലീസ് സ്റ്റേഷനിലെ അംഗബലം കൊണ്ട് ഈ സാഹചര്യം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. അതിനാൽ കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് ഒരു ട്രാഫിക് പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചീഫ് വിപ്പ് നിവേദനം നൽകിയിരുന്നു. ഇത് സംബന്ധിച്ച സമഗ്ര നിർദേശം സർക്കാരിന്റെ പരിഗണനയിലാണെന്നും ചീഫ് വിപ്പ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, TRAFIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.