SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.08 PM IST

'ട്രാൻസ്‌പോർട്ട് മന്ത്രിയായിരുന്നപ്പോ ഇ മൊബിലി‌റ്റി പദ്ധതി അറിഞ്ഞില്ല, ഇപ്പോൾ ബേബി ഡാമിൽ തമിഴ്‌നാട് മരംമുറി അറിഞ്ഞില്ല'; വനംമന്ത്രിയ്‌ക്കെതിരെ വിമർശനവുമായി ശബരീനാഥൻ

post

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് മരംമുറിയ്‌ക്കാൻ അനുമതി നൽകിയ വിവരം അറിഞ്ഞില്ലെന്ന വനംമന്ത്രിയുടെ പ്രതികരണത്തിൽ രൂക്ഷ വിമർശനവുമായി മുൻ എംഎൽഎ കെ.എസ് ശബരീനാഥൻ. ഫേസ്‌ബുക്കിലിട്ട കുറിപ്പിലാണ് ശബരീനാഥൻ മന്ത്രിയെ വിമർശിച്ചത്.

ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഇ മൊബിലി‌റ്റി പദ്ധതി അറിഞ്ഞില്ലെന്നും പിന്നീട് മുട്ടിൽ മരംമുറി അറിഞ്ഞില്ലെന്നും ഇപ്പോൾ മുല്ലപ്പെരിയാറിൽ മരംമുറി അറിഞ്ഞില്ലെന്നും മന്ത്രി പ്രതികരിച്ചതിനെ വിമർശിച്ച ശബരി എന്താണ് പണിയെന്നും ചോദിക്കുന്നു.

മുല്ലപ്പെരിയാർ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കണമെന്ന് തമിഴ്‌നാടിന്റെ ആവശ്യം അണക്കെട്ട് സന്ദർശിച്ച തമിഴ‌്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകനും സംഘവും ആവശ്യപ്പെട്ടിരുന്നു. നവംബർ അഞ്ചിനായിരുന്നു ഇത്. അന്നുതന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഇത് അനുവദിച്ചുള‌ള ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവിനെ കുറിച്ച് മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയുന്നത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിെ കത്ത് വന്നപ്പോഴാണ്. ഉത്തരവ് കണ്ടില്ലെന്നാണ് വനംമന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചത്.തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശത്താൽ മരംമുറി തടഞ്ഞ് നവംബർ 6ന് ഉത്തരവിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K S SABAREENATHAN, FBPOST, A K SASEENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.