കോട്ടയം: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ചു. പി.സി തോമസ് , മോൻസ് ജോസഫ് എം.എൽ.എ , ജോയി ഏബ്രഹാം, ഫ്രാൻസിസ് ജോർജ് , തോമസ് ഉണ്ണിയാടൻ , ജോണി നെല്ലൂർ, സജി മഞ്ഞക്കടമ്പിൽ, കൊട്ടാരക്കര പൊന്നച്ചൻ, വിക്ടർ റ്റി. തോമസ്, ഗ്രേസമ്മ മാത്യു, അപു ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |