SignIn
Kerala Kaumudi Online
Friday, 27 May 2022 9.26 PM IST

മറുത്തുകളി ശാസ്ത്ര അദ്ധ്യാപനക്ലാസ്

marath

പയ്യന്നൂർ: പൂരക്കളിയും മറുത്തുകളിയും സൗന്ദര്യവത്കരിച്ച് കൂറെക്കൂടി ആകർഷകമാക്കുക
എന്ന ലക്ഷ്യത്തോടെ കേരള പൂരക്കളി അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മറുത്തുകളി ശാസ്ത്ര
അദ്ധ്യാപന ക്ലാസ്സിന് തുടക്കമായി.
കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.
അക്കാഡമി ചെയർമാൻ സി.എച്ച്. സുരേന്ദ്രൻ നമ്പ്യാർ അദ്ധ്യക്ഷനായിരുന്നു. മേലേടത്ത് കരുണാകരൻ അന്തിത്തിരിയൻ ദീപം തെളിയിച്ചു. പി.പി. മാധവൻ പണിക്കർ, കെ. പവിത്രൻ, കെ. ജയരാജ്, ഒ. മനോജ്, കെ. ഷൈജു സംസാരിച്ചു. സെക്രട്ടറി കെ.പി. മോഹനൻ സ്വാഗതവും വി.ഇ. രാഗേഷ് നന്ദിയും പറഞ്ഞു.
അക്കാഡമി ചെയർമാൻ സി.എച്ച്. സുരേന്ദ്രൻ നമ്പ്യാരുടെ നേതൃത്വത്തിൽ പ്രഗത്ഭ പണ്ഡിതന്മാർ കൈകാര്യം ചെയ്യുന്ന ക്ലാസ്സുകൾ വരുന്ന പൂരക്കളി കാലം വരെ തുടരും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, KALA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.