ചങ്ങനാശേരി: യുവാവിനെ വെട്ടിയ സഹോദരന്മാര് അറസ്റ്റില്‍. പാലമറ്റം കോളനി നിവാസിയായ അരുണ്‍കുമാറിനാണ് (23) വെട്ടേറ്റത്. ഇതേ കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന ചൂരപ്പാടി ജിഷ്ണു (മനു, 25), ജിബിന്‍ (അമ്പാടി, 18) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് വില്പന, അടിപിടി കേസുകളിലെ പ്രതിയാണ് ജിഷ്ണു. വീടിനടുത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് സമീപവാസിയായ അരുണ്‍കുമാര്‍ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. തര്‍ക്കത്തിനിടെ ജിഷ്ണുവും ജിബിനും അരുണ്‍കുമാറിനെ വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്.എച്ച്.ഒ. ഇ അജീബ്, എസ്.ഐ അഖില്‍ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |