തൃശൂർ: രാജ്യത്ത് ദളിത് മുന്നേറ്റത്തിന് നേതൃത്വം നൽകിയത് കോൺഗ്രസാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. ഉഴവൂരിൽ നിന്നുള്ള കെ.ആർ. നാരായണനെ രാഷ്ട്രപതിഭവനിൽ എത്തിച്ചത് ഇതിന് ഉത്തമ ഉദാഹരണമാണ്. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ 16-ാം ചരമവാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.പി. വിൻസെന്റ്, പത്മജ വേണുഗോപാൽ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, സി.സി. ശ്രീകുമാർ, കെ.ബി. ശശികുമാർ, നിജി ജസ്റ്റിൻ, കെ.വി. ദാസൻ, പി. ശിവശങ്കരൻ, എം.എസ്. ശിവരാമകൃഷ്ണൻ, രവി ജോസ് താണിക്കൽ, സജീവൻ കുരിയച്ചിറ, കെ.എച്ച്. ഉസ്മാൻഖാൻ, സി.ഡി. അന്റോസ്, സജി പോൾ മാടശ്ശേരി തുടങ്ങിയവർ സംസാരിച്ചു.