SignIn
Kerala Kaumudi Online
Wednesday, 18 May 2022 2.02 AM IST

ആദിവാസി കോളനികളിലെ കാട്ടാന ആക്രമണം: സുരക്ഷ ശക്തമാക്കും, വാച്ചർമാരെ നിയോഗിക്കും

coolecter
ജില്ലയിലെ ആദിവാസി മേഖലകളിലെ കാട്ടാന ആക്രമണങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടർ ഹരിത വി കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്യോഗസ്ഥരുടെയും സംഘടന പ്രതിനിധികളുടെയും യോഗം

തൃശൂർ: ജില്ലയിലെ വിവിധയിടങ്ങളിൽ തുടർച്ചയായി അനുഭവപ്പെടുന്ന കാട്ടാന ആക്രമണം ചെറുക്കാൻ നടപടി കർശനമാക്കാൻ കളക്ടറുടെ ഇടപെടൽ. ചാലക്കുടി, മറ്റത്തൂർ, വരന്തരപ്പിള്ളി ആദിവാസി മേഖലകളിൽ വസിക്കുന്നവർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് കളക്ടർ ഹരിത വി. കുമാർ നിർദ്ദേശം നൽകിയത്.

കോളനിയിൽ കാലങ്ങളായി താമസിക്കുന്നവർക്ക് ഭൂമിയില്ലെന്ന വിഷയം പരിഹരിക്കാൻ വനാവകാശ നിയമപ്രകാരമുള്ള സാദ്ധ്യത ആരാഞ്ഞ് നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട തഹസിൽദാർക്ക് നിർദേശം നൽകി. കോളനിയിലെ പ്രശ്‌നങ്ങൾ നേരിട്ട് വിലയിരുത്താൻ കളക്ടർ സ്ഥലം സന്ദർശിക്കും. എ.ഡി.എം: റെജി പി. ജോസഫ്, ചാലക്കുടി തഹസിൽദാർ രാജു, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ ടി.ആർ. സന്തോഷ്, വിവിധ വനം റേഞ്ച് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

മുപ്പതോളം കുടുംബങ്ങളെ മാറ്റി പാർപ്പിക്കും
കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ കാരിക്കടവ്, ചീനിക്കുന്ന് കോളനികളിൽ അടിയന്തരമായി കാട്ടാന ശല്യം തടയുന്നതിന് ഫെൻസിംഗ് സംവിധാനം ഏർപ്പെടുത്തും. രണ്ടു കോളനികളിലുമായി താമസിക്കുന്ന 30 ഓളം കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യം പരിഹരിക്കാൻ തീരുമാനിച്ചു. രണ്ടു കോളനികളിലും കൂടുതൽ വാച്ചർമാരെ നിയോഗിക്കും. ജനജാഗ്രതാ സമിതി യോഗം മാസത്തിൽ കാര്യക്ഷമമായി ചേർന്ന് കാര്യങ്ങൾ പരിഹരിക്കണം. മേഖലയിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്താനും വാഹന സൗകര്യമില്ലാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികളെ സേ പരീക്ഷയെഴുതിക്കാനും യോഗത്തിൽ തീരുമാനിച്ചു.

വനമേഖലയിലുള്ളവർ മുന്നോട്ടുവച്ച ആവശ്യങ്ങൾ

  • കാട്ടാന ആക്രമണം പരിഹരിക്കണം
  • ആദിവാസി ഭൂമികൾ വാസയോഗ്യമാക്കണം
  • അടിയന്തരമായി വാച്ചർമാരെ നിയമിക്കണം
  • മേഖലയിലെ പുഴകളും തോടുകളും സംരക്ഷിക്കണം
  • വനമേഖലയിലെ വൻകിട നിർമാണങ്ങൾ നിറുത്തിവയ്പിക്കണം
  • കൈവശഭൂമിയ്ക്ക് പട്ടയം നൽകുന്ന നടപടി വേഗത്തിലാക്കണം
  • കൃഷിഭൂമിയിൽ കാട്ടാന, പന്നി ആക്രമണം തടയണം

ആദിവാസി മേഖലയിലുള്ളവർക്ക് ഭീഷണിയായ വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നടപടികളെടുക്കും
- ഹരിത വി. കുമാർ, കളക്ടർ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.