ആലപ്പുഴ: ജില്ലയിലെ കൊവിഡ് ഡെത്ത് അസർട്ടൈനിംഗ് കമ്മിറ്റിക്ക് (സി.ഡി.എ.സി) ഇതുവരെ ലഭിച്ച 256 അപ്പീലുകളിൽ 184 എണ്ണം അംഗീകരിച്ചു. ജില്ലാ ഡെത്ത് ഓഡിറ്റ് പോർട്ടലിൽ സമർപ്പിക്കപ്പെട്ട അപ്പീലുകളാണ് പരിഗണിച്ചത്. അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ജില്ലാ സർവയലൻസ് ഓഫീസർ, ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിൽ നിന്നുള്ള അംഗങ്ങൾ തുടങ്ങിയവർ അടങ്ങിയ കമ്മിറ്റിയാണ് പരാതികൾ തീർപ്പാക്കിയത്.