ആലപ്പുഴ: കൊവിഡ് വ്യാപനത്തെ തുടർന്ന് താത്കാലികമായി നിറുത്തിവച്ചിരുന്ന ട്രെയിൻ സർവീസുകളും സീസൺ ടിക്കറ്റ് സംവിധാനവും പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി. പ്രസാദ് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിനും സംസ്ഥാന റെയിൽവേ മന്ത്രി വി. അബ്ദുറഹ്മാനും കത്ത് നൽകി. ആലപ്പുഴ - ധൻബാദ്, ഏറനാട് എക്സ്പ്രസ് എന്നിവയുടെ സർവീസ് പുനരാരംഭിച്ചെങ്കിലും സീസൺ ടിക്കറ്റ് സംവിധാനം തുടങ്ങിയില്ല. എറണാകുളം - കായംകുളം പാസഞ്ചർ ട്രെയിനുകളുടെ സർവീസും പുനരാരംഭിച്ചിട്ടില്ല. ജില്ലയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ സർവീസും സീസൺ ടിക്കറ്റും പുനരാരംഭിക്കാൻ ദക്ഷിണ റെയിൽവേ മുഖേന നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |