അടൂർ : അടൂർ ഉപജില്ല ശാസ്ത്രരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഹാൻഡ് വാഷ് നിർമ്മാണ പരിശീലന പരിപാടി നടത്തി. സ്മിത.എം നാഥ് അദ്ധ്യക്ഷതവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർ വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ശാസ്ത്രരംഗം കോർഡിനേറ്റർ ജോളി വർഗ്ഗീസ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കോർഡിനേറ്റർ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. ജോളി വർഗ്ഗീസ് ക്ലാസ് നയിച്ചു .