കളമശേരി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനു കിട്ടേണ്ട സർക്കാർ സഹായത്തിന് മെഡിക്കൽ സർട്ടിഫിക്കറ്റിലെ പിഴവുമൂലം ഓഫീസുകൾ കയറി ഇറങ്ങേണ്ട ഗതികേട്. ഏലൂർ നഗരസഭയിൽ ആറാം വാർഡിൽ ഏലൂർ സൗത്ത് മണലി പറമ്പിൽ അമ്മുക്കുട്ടി (79) എറണാകുളം ജനറൽ ആശുപത്രിയിൽ കൊവിഡ് ബാധിതയായി മരിച്ചു. സർട്ടിഫിക്കറ്റിൽ പേര് അന്നക്കുട്ടിയായി. മണലിപറമ്പിൽ രാജേന്ദ്രൻ (51)ഇടപ്പള്ളി എം.എ.ജെ ആശുപത്രിയിൽ മരിച്ചു. സർട്ടിഫിക്കറ്റിൽ മാവേലിപറമ്പായി. ഏലൂർ ഹെൽത്ത് സെന്റർ വഴിയാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതെങ്കിലും തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും ഡി.എം.ഒ വേണം തിരുത്താനെന്നുമാണ് നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |