ലണ്ടൻ: ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഇന്ത്യയുടെ കൊവാക്സിന് അംഗീകാരം നൽകി ബ്രിട്ടൻ. ഈ മാസം 22 മുതൽ തീരുമാനം പ്രാബല്യത്തിലാകും. രണ്ട് ഡോസ് വാക്സിനുമെടുത്ത് രാജ്യത്തേക്ക് വരുന്നവർക്ക് ഇനി ക്വാറന്റൈൻ വേണ്ടെന്നും ബ്രിട്ടീഷ് ഡിപ്പാർട്ട്മെന്റ് ഒഫ് ട്രാൻസ്പോർട്ട് വ്യക്തമാക്കി.18 വയസിൽ താഴെയുള്ളവർക്കുള്ള യാത്രാ നിയമങ്ങളും ലഘൂകരിച്ചിട്ടുണ്ട്. കൊവിഷീൽഡിന് നേരത്തെ ബ്രിട്ടൻ അംഗീകാരം നൽകിയിരുന്നു. കൊവാക്സിന് അമേരിക്ക കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. അന്താരാഷ്ട്ര യാത്രാനുമതിയ്ക്കായി അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ ഇന്നലെ കൊവാക്സിനെയും ഉൾപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |