പറവൂർ: മന്നം സ്വദേശിയെ നാടൻ ബോംബെറിഞ്ഞ് ഭീതിപരത്തി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കരുമാല്ലൂർ മനക്കപ്പടി കരോട്ടകാട്ടിൽ വീട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (25) പറവൂർ പൊലീസ് അറസ്റ്റുചെയ്തത്. തൃശൂരിൽ ഒളിവിൽ കഴിയുകയായിരുന്നു.
മറ്റൊരു പ്രതിയായ കെടാമംഗലം മച്ചായത്തുപറമ്പ് വീട്ടിൽ വിപിൻ (വാരപ്പൻ - 25), പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഏലൂർ സ്വദേശിനിയായ ശ്രീകല, തൃക്കാക്കര സ്വദേശിയായ അരുൺ, മുപ്പത്തടം സ്വദേശിയായ ഷെറിൻ എന്നിവരെ നേരെത്തെ പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |