തിരുവനന്തപുരം: നിഷിലെ സെന്റർ ഫോർ അസിസ്റ്റീവ് ടെക്നോളജി ആൻഡ് ഇന്നവേഷൻ സ്ഥാപക ഡയറക്ടർ ഡോ. കെ.ജി സതീഷ്കുമാർ വിരമിച്ചു. ഭിന്നശേഷിക്കാരെ സാങ്കേതിക സഹായത്തോടെ സാധാരണ ജീവിതത്തിനു പ്രാപ്തരാക്കുന്ന അസിസ്റ്റീവ് ടെക്നോളജി കേന്ദ്രം ഇന്ത്യയിൽ ആദ്യമായി നിഷിൽ സ്ഥാപിക്കുന്നതിന് ചുക്കാൻ പിടിച്ചു. 1998ൽ കേരളത്തിലെ ഐ.ടി നയം രൂപീകരിച്ച ടീമിന്റെ ഏകോപനച്ചുമതലക്കാരനായിരുന്നു. 1997-2000ൽ ടെക്നോപാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും തിരുവനന്തപുരത്തെ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസിൽ പ്രൊഫസറും അക്കാഡമിക് ഡീനുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |