കരിപ്പൂർ: അടിവസ്ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മലയാളി എയർഹോസ്റ്റസ് പിടിയിൽ. കരിപ്പൂർ വിമാനത്താവളം വഴി രണ്ട് കിലോയിലധികം സ്വർണം കടത്താൻ ശ്രമിക്കവെ മലപ്പുറം സ്വദേശി പി ഷഹാനയാണ് ( 30) പിടിയിലായത്.
ഷാർജ- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂവാണ് ഷഹാന. ഡി ആർ ഐ കോഴിക്കോട് യൂണിറ്റ് നടത്തിയ പരിശോധനയിൽ ഇവർ പിടിയിലാവുകയായിരുന്നു. ഇവരിൽ നിന്ന് 2.4 കിലോ സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്.
മിശ്രിതം വേർതിരിച്ചെടുത്തതിൽ നിന്നും 2054 ഗ്രാം സ്വർണം ലഭിച്ചു. ഇതിന് 99 ലക്ഷമാണ് വില. ഡെപ്യൂട്ടി കമ്മീഷണർ ഡോ.എസ് എസ് ശ്രീജുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ സി പി സബീഷ്, എം ഉമാദേവി, ഇൻസ്പെക്ടർമാരായ എൻ റഹീഫ്, കെ കെ പ്രിയ, ചേതൻ ഗുപ്ത, അർജിൻ കൃഷ്ണൻ, ഹെഡ് ഹവീൽദാർമാരായ എസ് ജമാലുദ്ദീൻ, വിശ്വരാജ് എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |