SignIn
Kerala Kaumudi Online
Friday, 19 April 2024 7.23 AM IST

മാടായിപ്പാറയിൽ തുരങ്കം വഴി പാത

photo
സിൽവർ ലൈൻ പദ്ധതി സർവേക്ക് എത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടയുന്നു

പ്രതിഷേധവുമായി സിൽവർ ലൈൻ വിരുദ്ധ സമിതി

പഴയങ്ങാടി: സിൽവർ ലൈൻ പദ്ധതിയുടെ മുന്നോടിയായി ഏഴോം പഞ്ചായത്തിൽ ഉൾപ്പെടുന്ന പഴയങ്ങാടി പുഴയോരം മുതൽ എരിപുരം വരെയും മാടായിപ്പാറയും സർവേ നടത്തി. എരിപുരം പഴയങ്ങാടി റോഡ് കയറ്റിറക്ക ത്തിലെ വ്യാപാരകേന്ദ്രത്തിനു സമീപത്തെ റോഡിൽ നിന്ന് രണ്ട് കിലോമിറ്റർ നീളത്തിൽ മാടായിപ്പാറയിലൂടെയാണ് സർവേ നടത്തിയത്. മാടായിപ്പാറയിലൂടെ തുരങ്കം നിർമ്മിച്ച്‌ സിൽവർലൈൻ കടന്നുപോകുന്ന വിധത്തിലാണ് രൂപരേഖ എന്നാണ് സിൽവർ ലൈൻ എൻജിനീയർ വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരായ എം.ജി. അരുൺ, യു. ശ്യാമ എന്നിവർ പറഞ്ഞത്.

അതേസമയം, ചരിത്രഭൂമിയായ മാടായിപ്പാറയിൽ കെ റെയിൽ പദ്ധതിയുടെ സർവേ നടത്തുന്നതിനെതിരെ പ്രതിഷേധവുമായി കെ റെയിൽ വിരുദ്ധ സമിതിയും മാടായിപ്പാറ സംരക്ഷണ സമിതിയും രംഗത്തെത്തി. കെ. റെയിൽ വേണ്ട എന്ന പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. കെ റെയിൽ വിരുദ്ധ സമിതി ജില്ലാ ചെയർമാൻ എ.പി. ബദറുദ്ധീൻ, മാടായിപ്പാറ സംരക്ഷണ സമിതി കൺവീനർ കെ.പി. ചന്ദ്രാംഗദൻ, കെ റെയിൽ വിരുദ്ധ സമിതി കൺവീനർ എ.വി. സുനിൽ, പ്രഭാകരൻ കടന്നപ്പള്ളി. അഡ്വ. ആർ. അപർണ്ണ, പാറയിൽ കൃഷ്ണൻ, കെ. അഫ്സൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പഴയങ്ങാടി സി.ഐ. എം.ഇ. രാജഗോപാൽ, എസ്.ഐ വത്സരാജ് എന്നിവരുടെ നേതൃത്വത്തിൽ പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്ത് നീക്കി സർവേ തുടർന്നു.

മാടായിപ്പാറയിലൂടെ കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നത് ജീവൻ വെടിഞ്ഞും തടയുമെന്നും ജനങ്ങളെ അണിനിരത്തി പോരാട്ടം ശക്തിപ്പെടുത്തുമെന്നും മാടായിപ്പാറ സംരക്ഷണ സമിതി, കെ റെയിൽ വിരുദ്ധ സമിതി നേതാക്കൾ കേരളകൗമുദിയോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KRAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.