SignIn
Kerala Kaumudi Online
Friday, 29 March 2024 2.33 PM IST

പാചകവാതക വിലവർദ്ധനവ് കേന്ദ്രം പിൻവലിക്കണമെന്ന് റസ്റ്റോറന്റ് അസോ.

photo
പാചക വാതക വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി.കെ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: പാചകവാതകത്തിന്റെ വില കഴിഞ്ഞ പതിനൊന്ന് മാസത്തിനുള്ളിൽ 750 രൂപ വർദ്ധിപ്പിച്ച പെട്രോളിയം കമ്പനികളും, കേന്ദ്ര സർക്കാരും ജനവികാരം മാനിച്ച് വിലവർദ്ധനവ് പിൻവലിക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി.കെ പ്രകാശ് ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ. തൃശൂർ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി.കെ. പ്രകാശ്. നോട്ട് നിരോധനം, ജി.എസ്.ടി, പ്രളയം, കൊവിഡ് എന്നിവ കൊണ്ട് തകർന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാവുന്നതിനും അപ്പുറമാണ് വിലവർദ്ധനവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ ജനകീയ സമരങ്ങളോടും, ആവശ്യങ്ങളോടും മുഖം തിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച്.ആർ.എ. സംസ്ഥാന സെക്രട്ടറി സി. ബിജുലാൽ, ജില്ലാ നേതാക്കളായ എ.സി ജോണി, മധു നാരായണൻ, വി.ആർ. സുകുമാർ, പി.എസ്. ബാബുരാജൻ, എൻ.കെ. അശോക് കുമാർ, വിനേഷ് വെണ്ടൂർ, എം. രഞ്ജിത്ത്, പി.കെ. ബാബുദാസ്, ബഷീർ മോഡേൺ തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.