തിരുവനന്തപുരം: ഒക്ടോബറിൽ ഉണ്ടായ കനത്ത മഴയിൽ സംസ്ഥാനത്തെ പാെതുമരാമത്ത് റോഡുകൾക്ക് 158.5 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ദേശീയപാത വിഭാഗത്തിന് കീഴിൽ വരുന്ന റോഡുകളിൽ 14.60 കോടിയുടെ നാശനഷ്ടവുമുണ്ടായി. ഇവ പുനരുദ്ധരിക്കുന്നതിന് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തോട് ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.