ചങ്ങനാശേരി: പെട്രോളിന് വിലകുറയ്ക്കില്ലെന്ന നിലപാടിനെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി ഇന്ന് പ്രതിഷേധ ജ്വാല തെളിക്കും. മിഷൻ പള്ളി ജംഗ്ഷനിൽ 9.30 ന് മദ്ധ്യമേഖല ജനറൽ സെക്രട്ടറി എം.ബി രാജഗോപാൽ, പള്ളി ജംഗ്ഷനിൽ 10.30 ന് സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോൻ, 11.30 ന് ആറ്റുവാക്കേരി ജംഗ്ഷനിൽ ജില്ലാ കമ്മറ്റി അംഗം കെ.കെ. സുനിൽ കുമാർ, 1.30 ന് കൂനന്താനത്ത് മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ മഞ്ജീഷ്, 3 ന് താമരക്കുളത്ത് ജില്ലാ ട്രഷറർ പി.ഡി രവീന്ദ്രൻ, 5.30ന് ഏനാചിറയിൽ മണ്ഡലം പ്രസിഡന്റ് എ. മനോജ് എന്നിവർ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |