കോട്ടയം: ജില്ലയിൽ 812 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 793 പേർക്കും സമ്പർക്കം മുഖേനയാണ്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 19 പേർ രോഗബാധിതരായി. 212 പേർ രോഗമുക്തരായി. 5479 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 350 പുരുഷൻമാരും 358 സ്ത്രീകളും 104 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4965 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,26,790 കൊവിഡ് ബാധിതരായി. 3,20,270 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 25225 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |