SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.06 PM IST

കർഷകന് ആശ്വാസമില്ല, ഉള്ളത് കടം മാത്രം !

df

കൊച്ചി: ജീവിതം തിരിച്ച് പിടിക്കാൻ ദുരിതം സഹിച്ച് വീണ്ടും കൃഷിയുടെ പാത പിന്തുടരുന്ന മണ്ണിന്റെ മക്കൾക്ക് കടാശ്വാസ ധനസഹായം സ്വപ്നം മാത്രമാകുന്നു. 2020 സെപ്തംബ‌ർ 20 വരെ 164.75 കോടി രൂപയാണ് സ‌ർക്കാ‌ർ കടാശ്വാസമായി ക‌ർഷക‌ർക്ക് നൽകാനുള്ളത്. എത്രപേ‌ർക്ക് ധനസഹായം ലഭിക്കാനുണ്ടെന്ന വിവരം ലഭ്യമല്ല. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2007ൽ നിലവിൽ വന്ന കമ്മിഷൻ, അപേക്ഷകൾ തീർപ്പാക്കിയ പ്രകാരം 229.2 കോടി രൂപ സ‌ർക്കാർ നൽകിയിട്ടുണ്ട്. 2018ലെ മഹാപ്രളയത്തിൽ സ‌ർവതും നഷ്ടപ്പെട്ട ക‌ർഷർക്ക് ഇതൊരു ആശ്വാസമായിരുന്നു. എന്നാൽ 2019ലും 2020ലും ‌ നാശംവിതച്ച പേമാരിയും കാലാവസ്ഥ വ്യതിയാനവും കാരണം കടത്തിൽ മുങ്ങിയ കർഷകരാണ് ഇപ്പോൾ ധനസഹായത്തിന് കാത്തിരിക്കുന്നത്. അപേക്ഷകൾ പരിശോധിച്ച് കമ്മിഷൻ ശുപാർശ ചെയ്യുന്ന തുക നൽകേണ്ടത് സർക്കാരാണ്. സർക്കാർ നടപടി വൈകുന്നതാണ് കർഷകർക്ക് ദോഷമായി മാറുന്നത്.

സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ക‌ർഷകന് ആശ്വാസ ധനസഹായം ലഭിച്ചാൽ മാത്രമേ വീണ്ടും കൃഷിയിറക്കാനാകൂ എന്നിരിക്കെയാണ് കടാശ്വാസം വൈകുന്നത്.

കെട്ടിക്കിടക്കുന്ന അപേക്ഷകൾ

കമ്മിഷന് ലഭിച്ചത്,

5,50,507 അപേക്ഷകൾ

(2020 മാ‌ർച്ച് വരെ)

 തീർപ്പാക്കാനുള്ളത്

57,445

അപേക്ഷകൾ

 കമ്മിഷനിൽ അംഗങ്ങൾ: 6 (റിട്ട. ജഡ്‌ജി ചെ‌യർമാനും ആറ് അംഗങ്ങളും)

 ജീവനക്കാർ: 12

 കടാശ്വാസ കമ്മിഷൻ

കടബാദ്ധ്യതമൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസം നൽകുന്നതിനുവേണ്ടിയാണ് സർക്കാർ കർഷക കടാശ്വാസ കമ്മിഷന് തുടക്കം കുറിച്ചത്. 2007ലെ കേരള കർഷക കടാശ്വാസ കമ്മിഷൻ ആക്ട് പ്രകാരമാണ് കമ്മിഷന്റെ പ്രവർത്തനം. കർഷകന്റെ അപേക്ഷ സൂഷ്‌മമായി പരിശോധിച്ചാണ് അർഹരായവർക്ക് ധനസഹായം അനുവദിക്കുന്നത്. അഞ്ചുവർങ്ങൾക്കുള്ളിലുണ്ടായ പ്രകൃതി ക്ഷോഭങ്ങൾ, കെടുതികളും പ്രദേശത്തെ കർഷക കടബാദ്ധ്യത തോത്, കർഷകർ പെട്ടെന്ന് നേരിടേണ്ടി വന്ന സാമ്പത്തിക ബുദ്ധിമുട്ട്, കർഷകാത്മഹത്യകൾ, കർഷകരെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് കമ്മിഷന് ബോദ്ധ്യപ്പെടുന്ന കാര്യങ്ങൾ എന്നിവയാണ് പരിഗണിക്കുന്നത്. തിരുവനന്തപുരമാണ് കമ്മിഷന്റെ ആസ്ഥാനം.

 ക‌ൃഷിനാശം സംഭവിച്ച ക‌ർഷക‌ർക്ക് കൃത്യമായി കടാശ്വാസം ലഭിച്ചാൽ മാത്രമാണ് അടുത്ത തവണ കൃഷിയിറക്കാൻ സാധിക്കുകയുള്ളു. ലോണെടുത്ത് കൃഷി ഇറക്കിയവരാണ് ധനസഹായത്തിന് കാത്തിരിക്കുന്നത്. സ‌ർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

- രാജു വാഴക്കാല

വിവരാവകാശ പ്രവ‌ർത്തക‌ർ

തൃക്കാക്കര

 അപേക്ഷകൾ സൂക്ഷമ പരിശോധന നടത്തി തീർപ്പാക്കി സർക്കാരിന് കൈമാറുകയാണ് ചെയ്യുന്നത്. ധനസഹായം വിതരണം ചെയ്യേണ്ടത് സ‌ർക്കാരാണ്.

കടാശ്വാസ കമ്മിഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FARMERS RELIEF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.