പെരിന്തൽമണ്ണ: ഏലംകുളം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള വിതരണം തടസപ്പെടാതിരിക്കാൻ ജില്ലാ പഞ്ചായത്ത് പുതിയ മോട്ടോർ പമ്പ് സ്ഥാപിക്കും. ഇതിനായി 25 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ എം.കെ റഫീഖ അറിയിച്ചു. ചെറുകര ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നാണ് ഏലംകുളം പഞ്ചായത്ത്, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി, പുലാമന്തോൾ ഗ്രാമപഞ്ചായത്ത് എന്നവിടങ്ങളിലേക്ക് കുടിവെള്ള വിതരണം നടത്തുന്നത്. പ്ലാന്റ് സ്ഥാപിച്ചത് മുതൽ 60 എച്ച്.പി പമ്പ് ആയിരുന്നു ഏക ആശ്രയം. കേടായാൽ പമ്പ് നന്നാക്കിയെടുക്കുന്നതു വരെ ആഴ്ചകളും മാസങ്ങളും കുടിവെള്ള വിതരണം തടസപ്പെടുമായിരുന്നു. പുതിയ മോട്ടോർ പമ്പ് സ്ഥാപിക്കുന്നതോടെ ഒരു പമ്പിന് കേടുവന്നാൽ മറ്റൊന്ന് ഉപയോഗിക്കാനും അതുവഴി പഞ്ചായത്തിലെ ആളുകൾക്ക് കുടിവെള്ളം തടസം കൂടാതെ ലഭ്യമാക്കാനുമാവും. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി, പുലാമന്തോൾ ഗ്രാമപഞ്ചായത്ത് എന്നിവയ്ക്ക് ഒന്നിൽ കൂടുതൽ മോട്ടോർ പമ്പ് നേരത്തെ തന്നെ സ്ഥാപിച്ചിട്ടുണ്ട്. പ്ലാന്റ് സ്ഥാപിച്ച ശേഷം ആദ്യമായാണ് ത്രിതല പഞ്ചായത്ത് തലത്തിൽ ഫണ്ട് അനുവദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |