പത്തനംതിട്ട : ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹയർ സെക്കൻഡറി സംരക്ഷണ സദസ് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന് അദേഹം ആവശ്യപ്പെട്ടു. സജി അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ. സുരേഷ്‌കുമാർ, സാമുവൽ കിഴക്കു പുറം, ജാസീംകുട്ടി, റോജി പോൾ ഡാനയേൽ, അനിൽ എം. ജോർജ്, ജിജി സ്‌കറിയ എസ്. ചാന്ദിനി, ബിനു കെ. സത്യപാൽ, ജിജി സാം മാത്യു, ബി. പ്രമോദ്, സുരേഷ് കുമാർ കെ.എം, ടി. ബേബി, എബി എന്നിവർ പ്രസംഗിച്ചു.