തിരൂരങ്ങാടി: അഷ്റഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എടരിക്കോട് ടർഫിൽ നടന്ന ഫുട്‌ബാൾ ടൂർമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റ് സംഘടിപ്പിച്ചതും കളിച്ചതും കളി നിയന്ത്രിച്ചവരും അഷ്റഫുമാർ. ഉദ്ഘാടകനും മറ്റ് അതിഥികളായി എത്തിയതും ഒക്കെ അഷ്റഫുമാർ തന്നെ. ടൂർണ്ണമെന്റ് മൊത്തം അഷ്റഫ് മയം. യു.എ.ഇ അഷ്റഫ് കൂട്ടായ്മ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും സൗദി അഷ്റഫ് കൂട്ടായ്മ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കുമുള്ള ഫുട്‌ബാൾ ടൂർണമെന്റാണ് വേറിട്ട അനുഭവമായത്. ജില്ലയിൽ നിന്നുള്ള അഷ്റഫ് കൂട്ടായ്മയുടെ എട്ട് മണ്ഡലം കമ്മിറ്റികളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.കൊണ്ടോട്ടി മണ്ഡലത്തെ പരാജയപ്പെടുത്തി മങ്കട മണ്ഡലം ജേതാക്കളായി