മലപ്പുറം : കേരള മാപ്പിള കലാഅക്കാദമി മലപ്പുറം ചാപ്റ്റർ സ്നേഹ നിലാവ് പരിപാടിയും
ആദരവും മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്തെ സേവന രംഗത്ത് കർമ്മ നിരതരായ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെയും നേഴ്സുമാരെയും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.സക്കീനയെയും ചടങ്ങിൽ ആദരിച്ചു. മലപ്പുറം ചാപ്റ്റർ പ്രസിഡന്റ് അബു നാണത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.കെ.മുസ്തഫ, ജില്ലാ ജനറൽ സെക്രട്ടറി പി.വി ഹസീബ് റഹ്മാൻ, ജില്ല ട്രഷറർ അലവി നരിപ്പറ്റ, സംഗീത സംവിധായകൻ ശിവദാസ് വാര്യർ, കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി സിയാസ് ബാബു, ട്രഷറർ നിയാസ് കോയിമ,അബ്ദു റഹ്മാൻ കള്ളിതൊടി,യോഗ്യൻ ഹംസ, സാബിക് വാഴക്കാട് എന്നിവർ പ്രസംഗിച്ചു.