ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായ ജില്ലയിലെ തൊഴിലാളികളുടെ മക്കൾക്ക് 2021 - 22 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കുന്നതിനുള്ള സമയ പരിധി 30 വരെ നീട്ടി. എസ്.എസ്.എൽ.സി വിജയിച്ച ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ നിർദ്ദിഷ്ട അപേക്ഷാ ഫാറത്തിൽ ജില്ലാ എക്സിക്യുട്ടീവ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അംഗത്വ കാർഡ്, അംശാദായം രേഖപ്പെടുത്തുന്ന ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും ഹാജരാക്കണം. നിലവിൽ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേലധികാരി അപേക്ഷ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോൺ: 0477 2241455.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |