കൊല്ലം: ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ സ്‌കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അഫ്‌സാന പർവീൺ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പ്രഥമശുശ്രൂഷാ പരിശീലനം നൽകും. എല്ലാ സ്‌കൂളുകളും സ്‌കൂൾ സുരക്ഷാ പ്ലാൻ തയ്യാറാക്കി, പദ്ധതിയുടെ അവലോകന റിപ്പോർട്ട് ജില്ലാ ദുരന്ത നിവാരണ അതോറിട്ടിക്ക് സമർപ്പിക്കാനും കളക്ടർ നിർദേശിച്ചു. സ്‌കൂൾ ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ സുരക്ഷാമാർഗരേഖ തയാറാക്കിയിട്ടുണ്ട്. പുനലൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അംബിക സംസാരിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയിലെ യൂനിസെഫ് സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ പ്രതീഷ് സി. മാമൻ ക്ലാസ് നയിച്ചു.