SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.28 AM IST

വമ്പൻ ഓഫറുകളുമായി പോത്തൻകോട് ഷോപ്പിംഗ് ഫെസ്റ്റ് ശ്രദ്ധേയം

പോത്തൻകോട്: കാട്ടായിക്കോണം റോഡിലെ സഫർലാന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പോത്തൻകോട് ഷോപ്പിംഗ് ഫെസ്റ്റിലെ വമ്പൻ ഓഫറുകൾ ജനശ്രദ്ധയാകർഷിക്കുന്നു. എല്ലാ ഉത്പന്നങ്ങൾക്കും വമ്പൻ ഓഫറുകളാണ് ഇവിടെയുള്ളത്.

പഴയ ചപ്പാത്തി മേക്കർ മാറ്റി ആധുനിക രീതിയിൽ രൂപകല്പന ചെയ്ത പുത്തൻ മൾട്ടി മേക്കർ വാങ്ങുമ്പോൾ പഴയതിന് 1000 രൂപ വരെ ലഭിക്കും. പാലക്കാടൻ കത്തികൾ മുതൽ അടുക്കളയ്ക്ക് ആവശ്യമായ നൂറുകണക്കിന് ഉപകരണങ്ങളുള്ള കിച്ചൺ ടൂൾ പവലിയൻ വീട്ടമ്മമാരെ ആകർഷിക്കുന്നവയാണ്.

50 ശതമാനം ഡിസ്കൗണ്ടിൽ വില്പന തുടരുന്ന പുസ്‌തകമേളയിലും നിരവധിപ്പേരെത്തുന്നുണ്ട്. ചക്ക കൊണ്ടുണ്ടാക്കുന്ന 50ൽ പരം മൂല്യവർദ്ധിത ഉത്പനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഫുഡ് കോർട്ടിലെ ബജി സ്റ്റാളിലുള്ള എരിവില്ലാത്ത ഊട്ടി മുളക് ബജി, ചില്ലി ബജി, ഗോപി ഫ്രൈ, ഗോപി മഞ്ചൂരിയൻ, പാനിപൂരി, മസാലപൂരി, രാജസ്ഥാൻപൂരി,ബേൽപൂരി, പാവ് ബജി, സമൂസ എന്നിവയുടെ രുചി വൈവിദ്ധ്യം ഇതിനകം ശ്രദ്ധേയമായി. മൈസൂർ ദസറയിൽ ബജിസ്റ്റാൾ ഒരുക്കുന്നവരാണ് ഇവ ഒരുക്കിയിരിക്കുന്നത്. ഷോപ്പിംഗ് ഫെസ്റ്റ് 14ന് അവസാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.