SignIn
Kerala Kaumudi Online
Friday, 29 March 2024 6.03 AM IST

വിവാദമായ അഭിമുഖം,​ രഹസ്യ പ്രണയം മലാല ഇനി അസറിന് സ്വന്തം

ghgyh

ലണ്ടൻ : 'എന്തിനാണ് മനുഷ്യർ വിവാഹിതരാകുന്നത്?​ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ ഒരു വിവാഹക്കരാറിന്റെ ആവശ്യമുണ്ടോ?​ ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാൻ ഒരു കരാറിന്റെ ആവശ്യമില്ല.' വിവാഹത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ മലാല യൂസഫ്സായി പറഞ്ഞ വാക്കുകൾ ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഇന്ന് മാസങ്ങൾക്കിപ്പുറം തന്റെ 24 ാം വയസിൽ തന്റെ വിവാഹ വാർത്ത ഏറെ സന്തോഷത്തോടെ പങ്കുവെച്ച് മലാല ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. വിവാഹവാർത്ത പുറത്തു വന്നതോടെ മലാലയുടെ മനംകവർന്ന ആ ചെറുപ്പക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയാണ് ഏവരും.

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസർ മാലിക്കും മലാലയും ദീർഘനാളത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് ഇരു കുടുംബങ്ങളുടേയും സാന്നിദ്ധ്യത്തിൽ വിവാഹിതരായത്. 2019ലാണ് മലാലയും അസറും പരിചയപ്പെടുന്നത്. 2019 ജൂൺ 23ന് മലാല, പാകിസ്ഥാൻ മുൻ ക്രിക്കറ്റർ വഖാൻ യൂനിസ് എന്നിവർക്കൊപ്പം ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്നെടുത്ത ചിത്രം അസർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇരുവർക്കും വിവാഹം വരെ തങ്ങളുടെ പ്രണയം പരസ്യപ്പെടുത്താൻ താത്പ്പര്യമുണ്ടായിരുന്നില്ല. മലാല വിവാഹ ചിത്രങ്ങൾ പങ്കുവച്ചതോടെ അസർ മാലിക് ആരാണെന്ന് സോഷ്യൽ മീഡിയയിൽ പരതുകയാണ് ഏവരും. നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പി.സി.ബി)​ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജരാണ് അസർ. 2020 മേയിലാണ് അസർ പി.സി.ബിയുടെ ഒപ്പം ചേർന്നത്. അമച്വർ ലീഗിലും പാകിസ്ഥാൻ സൂപ്പർ ലീഗിലും പ്രവർത്തിച്ചിട്ടുള്ള അസർ 'ലാസ്റ്റ് മാൻ സ്റ്റാൻഡ്സ്' ഫ്രാഞ്ചൈസിയുടെ പാകിസ്ഥാനിലെ ഉടമയായും പ്രവർത്തിച്ചിട്ടുണ്ട്. 2012ൽ ലാഹോർ യൂണിവേഴ്സിറ്റി ഫ് മാനേജ്‌മെന്റ് സയൻസസിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി. 'ഡ്രാമാലൈൻ' എന്ന തീയറ്റർ പ്രൊഡക്ഷൻസ് സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് അസർ.

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി നിലകൊണ്ടതിന് 2012 ൽ പാക് താലിബാൻ ഭീകരരുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മലാലയും കുടുംബവും പിന്നീട് ബ്രിട്ടനിൽ സ്ഥിര താമസമാക്കുകയായിരുന്നു. 2014ൽ 17ാമത്തെ വയസിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മലാല കഴിഞ്ഞ വർഷം ജൂണിൽ ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ ബിരുദം നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.