കൊച്ചി: രാത്രിയിൽ വീടിനു സമീപം തള്ളിയ കക്കൂസ് മാലിന്യത്തിൽ തെന്നിവീണ് കണ്ണമാലിയിൽ വയോധികൻ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സ്വമേധയാ കേസെടുത്തു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയും മട്ടാഞ്ചേരി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറും നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ഉത്തരവിട്ടു. കാട്ടിപ്പറമ്പ് പാട്ടാളത്ത് വലിയ വീട്ടിൽ ജോർജാണ് (92) മരിച്ചത്. തിങ്കളാഴ്ച രാവിലെ പള്ളിയിലേക്ക് നടന്നുപോകുമ്പോൾ വീടിന് സമീപത്ത് റോഡരികിൽ തള്ളിയിരുന്ന മാലിന്യത്തിൽ തെന്നി സമീപത്തെ ഓടയിലേക്ക് വീണ് മരിച്ചതാണെന്നു കരുതുന്നു. ഇവിടെ കക്കൂസ് മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നത് പതിവാണെന്ന് പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |