വർക്കല: വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മയുടെ ഒന്നരപവന്റെ താലിമാല ഉൾപ്പെടെ മോഷണം പോയതായി പരാതി. ഇടവ വെൺങ്കുളം മേലേതിൽവീട്ടിൽ സുജകുമാരിയാണ് (49) ഇത് സംബന്ധിച്ച് വർക്കല പൊലീസിൽ പരാതി നൽകിയത്. ഈ മാസം അഞ്ചിനാണ് സുജകുമാരിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. എക്സ് റേ എടുക്കുന്നതിനായി പോയ ഇവർ സ്വർണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് പുറത്തുവച്ച ശേഷമാണ് റൂമിൽ കയറിയത്. തിരികെയെത്തിയപ്പോഴാണ് ബാഗിൽ നിന്ന് മാല മോഷണം പോയതായി മനസിലായത്. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.