SignIn
Kerala Kaumudi Online
Saturday, 20 April 2024 12.31 PM IST

ഇന്ധന നികുതി: പ്രതിഷേധവുമായി സൈക്കിളിൽ സഭയിലെത്തി പ്രതിപക്ഷം

cycle-protest

തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനയ്ക്കെതിരെ സൈക്കിള്‍ ചവിട്ടി നിയമസഭയിലെത്തി പ്രതിപക്ഷ എം എല്‍ എമാരുടെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് എം എല്‍ എ ഹോസ്റ്റലില്‍ നിന്ന് സൈക്കിളില്‍ നിയമസഭയിലെത്തിയത്. ഘടകക്ഷികളുടെയെല്ലാം പ്രാതിനിധ്യം ഉറപ്പാക്കിയായിരുന്നു പ്രതിഷേധം. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാനത്തിന്റെ തീരുമാനം ജനദ്രോഹ നടപടിയാണെന്നു കാണിച്ച് നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധ പരിപാടികൾക്ക് പ്രതിപക്ഷം ആഹ്വാനം നൽകിയിട്ടുണ്ട്.

ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകുമെന്നും,​ സഭയ്ക്ക് പുറത്ത് വേറിട്ട പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷം പറയുന്നു.കെ ബാബുവായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുക. നിയമസഭാസമ്മേളനത്തിന്റെ അവസാന ദിവസമായതിനാൽ സമര പരിപാടികളും സഭക്കുള്ളിലെ നിലപാടുകളും ശക്തമാക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രതിപക്ഷം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CYCLE, PROTEST, CYCLE PROTEST, OPPOSITION, OPPOSITION MINISTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.