SignIn
Kerala Kaumudi Online
Friday, 19 April 2024 5.35 PM IST

ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി ദുൽഖറും

aa

തെലങ്കാനയിൽ നിന്നുള്ള രാജ്യസഭാംഗമായ ജോഗിനപള്ളി സന്തോഷ്‌‌കുമാർ തുടക്കമിട്ട ഗ്രീൻ ഇന്ത്യ ചലഞ്ചിൽ പങ്കുചേർന്ന് ദുൽഖർ സൽമാൻ. ഇന്ന് തിയേറ്ററുകളിലെത്തുന്ന കുറുപ്പിന്റെ തെലുങ്ക് പതിപ്പിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ഹൈദരാബാദിലെത്തിയ ദുൽഖർ സൽമാൻ ഹൈദരാബാദിലെ കെ.ബി.ആർ പാർക്കിൽ ചാലഞ്ചിന്റെ ഭാഗമായെത്തി വൃക്ഷത്തൈ നട്ടു.

ഹേയ് സിനാമിക എന്ന തമിഴ് ചിത്രത്തിൽ ദുൽഖറിന്റെ നായികയാകുന്ന അതിഥി റാവു ഹൈദരിയാണ് ദുൽഖറിനെ ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമാകാൻ ക്ഷണിച്ചത്. ഈ ചലഞ്ചിന്റെ ഭാഗമാകുന്ന ആദ്യ മലയാള താരമാണ് ദുൽഖർ.

അമിതാഭ് ബച്ചൻ, ആമിർഖാൻ, സച്ചിൻ ടെൻഡുൽക്കർ, സഞ്ജയ‌്‌ദത്ത്, അജയ് ദേവ്‌ഗൺ, ശ്രുതി ഹാസൻ, ശ്രദ്ധ കപൂർ, ചിരഞ്ജീവി, നാഗാർജ്ജുന, പ്രഭാസ്, കൃഷ്ണ, പവൻ കല്യാൺ, മഹേഷ്‌ബാബു, എസ്.എസ്. രാജമൗലി, സാമന്ത, ഗോപിചന്ദ്, പി.വി. സിന്ധു, സൈന നെഹ്‌വാൾ, സാനിയ മിർസ തുടങ്ങി നിരവധി സെലിബ്രിറ്റികൾ ഇതിനകം ഈ ചലഞ്ചിന്റെ ഭാഗമായിക്കഴിഞ്ഞു.

പരിസ്ഥിതി സംരക്ഷിക്കാനുള്ള ഇത്തരം പരിശ്രമങ്ങളുടെ ഭാഗമാകാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത് ദുൽഖർ പറഞ്ഞു.

ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ സ്ഥാപകരിലൊരാളായ രാഘവ രചിച്ച വൃക്ഷവേദം എന്ന പുസ്തകം ചടങ്ങിൽ ദുൽഖറിന് സമ്മാനിച്ചു.

ഹൈദരാബാദിൽ നിന്ന് ദുൽഖർ ദുബായിലേക്കാണ് പോയത്. കുറുപ്പിന്റെ ട്രെയിലർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത് കാണാനാണ് ദുൽഖർ ദുബായിലെത്തിയത്.

ബുർജ് ഖലീഫയുടെ കൂറ്റൻ ഗ്ളാസ് പാനലുകളിൽ കുറുപ്പിന്റെ ട്രെയിലർ ആർപ്പുവിളിയോടെ ഏറ്റുവാങ്ങിയ ആരാധകർക്കൊപ്പമാണ് ദുൽഖർ കണ്ടത്. ദുൽഖറിനൊപ്പം ഭാര്യ അമാൽ സൂഫിയയും മകൾ മറിയം അമീറ സൽമാനും ചടങ്ങിന് സാക്ഷിയായി.

ഇതാദ്യമായാണ് ബുർജ് ഖലീഫയിൽ ഒരു മലയാള സിനിമയുടെ ട്രെയിലർ പ്രദർശിപ്പിക്കുന്നത്.

ലോകവ്യാപകമായി 1500ൽപ്പരം സ്‌‌ക്രീനുകളിലാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്. കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ എട്ട് മണിക്ക് ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DULQAR SALMAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.