തിരുവനന്തപുരം: തിരുവനന്തപുരം മിൽമ മേഖല യൂണിയന്റെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലാ പ്രാധിനിത്യം നിശ്ചയിക്കുന്നതുൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മേഖല യൂണിയന്റെ പൊതുയോഗം ഒരു മാസത്തിനകം വിളിച്ചുകൂട്ടണമെന്നും അന്നുമുതൽ മൂന്നു മാസത്തിനകം ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവായി.
മേഖലാ യൂണിയന്റെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സഹകരണ നിയമ ഭേദഗതി ഓർഡിനൻസിലൂടെ പിരിച്ചുവിട്ടാണ് ഫെബ്രുവരി 16 ന് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത്. അതിനുശേഷം എട്ടു മാസം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്തുന്നതിന് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് മുൻ മേഖല യൂണിയൻ ചെയർമാനും ഈസ്റ്റ് കല്ലട ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമായ കല്ലട രമേശ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |