പാറശാല: ജോലിക്കിടെ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ നിന്ന് വീണതിനെ തുടർന്ന് ശരീരത്തിന്റെ ചലനശേഷി നഷ്ടമായ പെയിന്റിംഗ് തൊഴിലാളിയും ആൾ കേരള ആർട്ടിസ്റ്റ് ആൻഡ് പെയിന്റേഴ്സ് യൂണിയൻ അംഗവുമായ പാറശാല മൈലച്ചൽ തുമ്പക്കാട് വീട്ടിൽ മിഥുന്റെ (34) ചികിത്സക്കായി യൂണിയൻ സ്വരൂപിച്ച സഹായം സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. ബാബു കൈമാറി. മിഥുന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന ട്രഷറർ കെ.അബുൾ റഷീഷ്, യൂണിയൻ പാറശാല നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കനകരാജ്, സെക്രട്ടറി നെടുവാൻവിള ഷിബു, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ഷിബു, പി.ആർ.ഒ കൊറ്റാമം ചന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |