SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.11 PM IST

റിസർവ് ബാങ്കിന്റെ റീട്ടെയിൽ ഡയറക്‌ടിന് ഇന്ന് തുടക്കം

rbi

 പദ്ധതി നടപ്പാക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യ

 ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീമിനും ഇന്ന് പ്രധാനമന്ത്രി തുടക്കം കുറിക്കും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കടപ്പത്രങ്ങൾ (ഗവൺമെന്റ് സെക്യൂരിറ്റീസ്) റീട്ടെയിൽ നിക്ഷേപകർക്കും ലഭ്യമാക്കാനായി റിസർവ് ബാങ്ക് നടപ്പാക്കുന്ന 'റീട്ടെയിൽ ഡയറക്‌ട്" പദ്ധതി ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായ സ്ഥാപനങ്ങളിൽ ഉപഭോക്തൃപരാതി പരിഹാര സംവിധാനം കൂടുതൽ മികച്ചതാക്കാനുള്ള 'ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീമിന്റെ" ഉദ്ഘാടനവും മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. ധനമന്ത്രി നിർമ്മല സീതാരാമനും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും സന്നിഹിതരാകും.

റിസർവ് ബാങ്ക് മുഖേന ഓൺലൈനായി ഗവൺമെന്റ് സെക്യൂരിറ്റീസ് അക്കൗണ്ട് സൗജന്യമായി തുറന്ന് സുഗമമായി കൈകാര്യം ചെയ്യാവുന്ന നൂതന, ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതിയാണ് റീട്ടെയിൽ ഡയറക്‌ട്. ഈ സൗകര്യം ലഭ്യമാക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

കേന്ദ്രത്തിന്റെ 'വൺ നേഷൻ, വൺ ഓംബുഡ്സ്മാൻ" കാമ്പയിനിൽ അധിഷ്‌ഠിതമാണ് മറ്റൊരു നൂതന സംരംഭമായ 'ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം". ഒറ്റ പോർട്ടലിൽ ഒരു ഇ-മെയിൽ/ഒരു പോസ്‌റ്റൽ അഡ്രസ് വഴി പരാതികൾ നൽകാവുന്ന സംവിധാനമാണിത്.

ഉപഭോക്താക്കൾക്ക് ഒറ്റ പോയിന്റിലൂടെ രേഖകൾ സഹിതം പരാതി നൽകാനും ട്രാക്ക് ചെയ്യാനും സാധിക്കും. ഫീഡ്ബാക്കും നൽകാം. സഹായങ്ങൾക്കായി ബഹുഭാഷാ ടോൾഫ്രീ നമ്പറും ലഭ്യമാക്കും.

റീട്ടെയിൽ ഡയറക്‌ട്

 കേന്ദ്രസർക്കാരിന്റെ കടപ്പത്രങ്ങൾ, ട്രഷറി ബിൽ, സ്‌റ്റേറ്റ് ഡെവലപ്‌മെന്റ് വായ്പ, സോവറീൻ ഗോൾഡ് ബോണ്ട് എന്നിവയിൽ റീട്ടെയിൽ നിക്ഷേപം നടത്താവുന്ന പദ്ധതി.

ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ

നിലവിലെ ബാങ്കിംഗ് ഓംബുഡ്സ്മാൻ, എൻ.ബി.എഫ്.സി ഓംബുഡ്സ്മാൻ, ഡിജിറ്റൽ ട്രാൻസാക്‌ഷൻ ഓംബുഡ്‌സ്മാൻ എന്നിവയുടെ സംയോജിത സ്‌കീം.

 2017-18ൽ ഉപഭോക്തൃ പരാതികൾ 1.64 ലക്ഷമായിരുന്നു.

 2019-20ൽ ഇത് 3.30 ലക്ഷത്തിലെത്തിയ പശ്ചാത്തലത്തിലാണ് പുതിയ സ്കീം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, RBI, NARENDRA MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.