SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.39 AM IST

ഇടപ്പള്ളി സംഗീതോത്സവം : 15 ന് തുടക്കം

changampuzha

കൊച്ചി: കൊവിഡ് ഇടവേളയ്ക്ക് ശേഷം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് കലാപരിപാടികളുമായി വീണ്ടും സജീവമാകുന്നു. ഇടപ്പള്ളി സംഗീതസദസിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സത്തിന് തിങ്കളാഴ്ച തുടക്കമാകും. അന്ന് മുത്തയ്യഭാഗവതർ ദിനമായി ആചരിക്കും. വൈകിട്ട് 5.15 ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല സംഗീതവിഭാഗത്തിലെ പ്രൊഫ.ഡോ. പ്രീതി സതീഷ് അനുസ്‌മരണപ്രഭാഷണം നിർവഹിക്കും. തുടർന്ന് ആറിന് സംഗീതക്കച്ചേരി. അശ്വിൻ ഭോഗേന്ദ്ര ചെന്നൈ (വോക്കൽ), തിരുവനന്തപുരം എൻ.സമ്പത്ത് (വയലിൻ), ലയരത്ന പാലക്കാട് മഹേഷ്‌കുമാർ (മൃദംഗം ), എലംകുളം ദീപു (ഘടം).

ചൊവ്വാഴ്‌ച വൈകിട്ട് ആറിന് അശ്വത് നാരായണൻ ചെന്നൈ (വോക്കൽ), തിരുവിഴ വിജു.എസ്.ആനന്ദ് (വയലിൻ), ചേർത്തല ജി.കൃഷ്ണകുമാർ (മൃദംഗം), കലാമണ്ഡലം ഹരികൃഷ്ണൻ (മുഖർശംഖ്), ബുധനാഴ്ച വൈകിട്ട് ആറിന് എൻ.ജെ.നന്ദിനി (വോക്കൽ), തിരുനെല്ലൂർ അജിത്‌കുമാർ (വയലിൻ), സനോജ് പുങ്ങാട് (മൃദംഗം), വിഷ്ണു.വി.കമ്മത്ത് (ഗഞ്ചിറ). വ്യാഴാഴ്ച: വൈകിട്ട് ആറിന് ഡോ. പത്മേഷ് പരശുറാമിന്റെ പുല്ലാങ്കുഴൽ കച്ചേരി, വൈക്കം പത്മകൃഷ്ണൻ (വയലിൻ), ബോംബേ ഗണേശ് (മൃദംഗം), തൃപ്പൂണിത്തുറ കണ്ണൻ (ഘടം). വെള്ളി വൈകിട്ട് ആറിന് എം.കെ. ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരി, ഇടപ്പള്ളി അജിത്‌കുമാർ (വയലിൻ), കൊച്ചി ബാലകൃഷ്ണൻ കമ്മത്ത് (മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത് (ഘടം). പ്രവേശനം സൗജന്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MUSIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.